top of page
ayurveda-spices
ayurveda-wallpapers-picture
ayurvedam
ayurveda-yoga-tour2

Taking care of your health

Number 1 Ayurveda Clinic in the Area
Specialist 
Doctor

"ആയുർവിന്ദതേ(ലഭതേ) വിദ്യതേ(വേത്തി)വാ ഇതി ആയുർവേദ"

ആയുർവേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനേയും ആരോഗ്യത്തെയുമാണ്‌.

"ആയുഷ്യാനി അനായുഷ്യാനി ചദ്രവ്യ ഗുണകർമാനി വേദായതി ഇത്യായുർവേദ"

ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്‌. ചുരുക്കത്തിൽ ആയുസ്സ് എന്നാൽ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാണ്‌ ആയുർവേദം

തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, അത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്.

ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.

  • White Facebook Icon

NSS BUILDING,

AMBALAPPADY, KARUKADOM,

KOTHAMANGALAM

Tel: 9947348680

bottom of page